ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു
സതീഷ് തോട്ടശ്ശേരി ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

ബെംഗളൂരു : കേരള സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ബഷീര്‍ അനുസ്മരണം നടത്തി. കഥാകൃത്തും സമാജം സെക്രട്ടറിയുമായ സതീഷ് തോട്ടശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് രജീഷ് പി. കെ അധ്യക്ഷത വഹിച്ചു.

കഥകള്‍ പറഞ്ഞു പറഞ്ഞ് മലയാള സാഹിത്യത്തിലെ ഇതിഹാസമായി മാറിയ പ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് സതീഷ് തോട്ടശ്ശേരി പറഞ്ഞു. സ്വതസിദ്ധമായ നര്‍മ്മവും അചുംബിതമായ ഭാവനയും വികാരാവിഷ്‌കാരത്തിന്റെ ചടുലതയുമാണ് ബഷീര്‍ കൃതികളുടെ സവിശേഷതകള്‍. സ്‌നേഹവും, കരുണയും, ഹാസവും അദ്ദേഹത്തിന്റെ കൃതികളില്‍ അങ്ങോളമിങ്ങോളം ആധിപത്യം പുലര്‍ത്തുന്നു. ചെറിയ കൃതികളാണ് അദ്ദേഹം രചിച്ചിട്ടുള്ളതെങ്കിലും അവയില്‍ നിറഞ്ഞിരിക്കുന്ന സാമൂഹ്യ ബോധത്തിന്റെ കരുത്തുകൊണ്ടും, ആഖ്യാനകലയിലെ സ്വര്‍ണ്ണശോഭ കൊണ്ടും അവ എന്നും മലയാള കഥകളുടെ മുമ്പില്‍ തന്നെ നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ ജിതിന്‍, ഗോപിക നായര്‍, ബിജു. എം, തോമസ് ടി. ജെ എന്നിവര്‍ അനുസ്മരണ ചര്‍ച്ചയില്‍ പങ്കെടുത്തു. പത്മനാഭന്‍. എം സ്വാഗതവും അരവിന്ദാക്ഷന്‍ പി. കെ നന്ദിയും പറഞ്ഞു.
<br>
TAGS : KERALA SAMAJAM BANGALORE SOUTH WEST
SUMMARY : Basheer anusmaranam

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *