വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച്‌ ഹേമന്ത് സോറൻ

വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച്‌ ഹേമന്ത് സോറൻ

ഝാർഖണ്ഡ് നിയമസഭയില്‍ വിശ്വാസം തെളിയിച്ച്‌ ഹേമന്ത് സോറൻ. ഇന്ന് നടന്ന വിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ 45 പേരുടെ പിന്തുണയോടെയാണ് ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചത്. അഴിമതി ആരോപണത്തെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവെച്ചത്.

തുടർന്ന് അഞ്ചു മാസത്തെ ജയില്‍ വാസം പൂർത്തിയാക്കിയ അദ്ദേഹം ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 81 അംഗ സഭയില്‍ 45 എം എല്‍ എമാരുടെ പിന്തുണയോടെയാണ് വിജയിച്ചത്. ഇന്ത്യ മുന്നണി എം എല്‍ എമാരുടെ യോഗത്തിലാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയ സോറൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന തീരുമാനം ഉണ്ടായത്. ഇതിനു പിന്നാലെ സോറന് പകരം മുഖ്യമന്ത്രിയായ ചംപയ് സോറൻ രാജിക്കത്ത് ഗവർണർക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.

ചംപയ് സോറൻ രാജിവെച്ചതോടെ സർക്കാർ രൂപീകരിക്കാനുള്ള അവകാശ വാദവുമായി ഹേമന്ത് സോറൻ ഗവർണർക്ക് കത്ത് നല്‍കുകയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്ന് സഭയില്‍ മുഖ്യമന്ത്രി സോറൻ വിശ്വാസ വോട്ടെടുപ്പില്‍ വിജയം നേടിയിരിക്കുന്നത്.

TAGS : HEMANT SORAN | NATIONAL | POLITICS
SUMMARY : Hemant Soren won the trust vote

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *