സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാര്‍ഥികളെ സ്വകാര്യ ബസ് ഇടിച്ചു

സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാര്‍ഥികളെ സ്വകാര്യ ബസ് ഇടിച്ചു

കോഴിക്കോട്: വടകരയില്‍ സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാര്‍ഥികളെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു. അപകടത്തില്‍ പരുക്കേറ്റ മൂന്ന് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മടപ്പള്ളി ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ഥികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നിവര്‍ക്കാണ് പരുക്കേറ്റത്. കണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അയ്യപ്പന്‍ ബസാണ് വിദ്യാര്‍ഥികളെ ഇടിച്ച് വീഴ്ത്തിയത്. പരുക്കേറ്റമൂവരും വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടത്തിന് പിന്നാലെ ജീവനക്കാര്‍ ബസ് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
<BR>
TAGS : ACCIDENT | KOZHIKODE NEWS
SUMMARY : A private bus hit the students crossing the road through the zebra line

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *