ലോകസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ബിജെപി എം.പി.യ്ക്കായി സംഘടിപ്പിച്ച പരിപാടിയിൽ മദ്യവിതരണം; വിമർശനവുമായി കോൺഗ്രസ്

ലോകസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ബിജെപി എം.പി.യ്ക്കായി സംഘടിപ്പിച്ച പരിപാടിയിൽ മദ്യവിതരണം; വിമർശനവുമായി കോൺഗ്രസ്

ബെംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പിലെ വിജയത്തോടനുബന്ധിച്ച് ബിജെപി നേതാവും കര്‍ണാടക എംപിയും മുന്‍ മന്ത്രിയുമായ കെ. സുധാകറിന്റെ അനുയായികള്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ മദ്യവിതരണം നടത്തിയത് വിവാദമായി. മദ്യകുപ്പികൾ വാങ്ങാനായി നില്‍ക്കുന്നവരുടെ നീണ്ട നിരയും സുരക്ഷയൊരുക്കുന്ന പോലീസുകാരുടെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരിപാടിയിൽ പങ്കെടുത്തവര്‍ക്ക് സൗജന്യ മദ്യവിതരണം നടത്തിയതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ജനങ്ങളോട് നന്ദി അറിയിക്കാനായാണ് ചിക്കബെല്ലാപുരില്‍ സുധാകറിന്റെ അനുയായികള്‍ പരിപാടി സംഘടിപ്പിച്ചത്. 1.6 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സുധാകര്‍ പരാജയപ്പെടുത്തിയത്.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇക്കാര്യത്തില്‍ നയം വ്യക്തമാക്കണമെന്ന് ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രാദേശിക നേതാക്കളുടെ വിശദീകരണമല്ല വേണ്ടത്. ബിജെപി ദേശീയ അധ്യക്ഷന്‍ പ്രതികരിക്കണം. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തിൽ നടപടി സ്വീകരിക്കാൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

TAGS: KARNATAKA | K SUDHAKAR
SUMMARY: Karnataka BJP MP Sudhakar ‘throws alcohol party’ to celebrate poll win, draws flak

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *