കനത്ത മഴ; ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ റെഡ് അലർട്ട്

കനത്ത മഴ; ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: കർണാടകയിൽ കനത്ത മഴ തുടരുന്നു. ഉത്തര കന്നഡ, ഉഡുപ്പി ഉൾപ്പെടെയുള്ള ജില്ലകളിലെ വിവിധ റോഡുകൾ വെള്ളത്തിനടിയിലായി. മഴ ശമിക്കാത്തതോടെ, ഉത്തര കന്നഡയിലെ വെള്ളപ്പൊക്ക ബാധിത ഗ്രാമങ്ങളിൽ ഒറ്റപ്പെട്ടുപോയ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമത്തിലാണ് എൻഡിആർഎഫ്. കുംത, ഹൊന്നാവര താലൂക്കുകളിലായി 400-ലധികം പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.

കുംത, ഹൊന്നാവർ താലൂക്കുകളിൽ ഗുണ്ടബാല നദിയും ഭാസ്‌കേരി അരുവിയും അപകടനില കവിഞ്ഞൊഴുകുകയാണ്. എൻഎച്ച് 69-ൽ മസുകൽമക്കി കുന്നിന് സമീപവും അപ്സരക്കൊണ്ട റോഡിലും നഗരബസ്തിക്കേരി റോഡിലും മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ ഉത്തര കന്നഡ, ഉഡുപ്പി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച 32,000 ക്യുസെക്‌സ് വെള്ളമാണ് കദ്രി റിസർവോയറിൽ നിന്ന് തുറന്നുവിട്ടത്. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ ഉഡുപ്പി ടൗണിലെയും പരിസര പ്രദേശങ്ങളിലെയും പല റോഡുകളിലും വെള്ളം കയറി. ബന്നാജെ, ബെയ്ൽകെരെ, ഗുണ്ടിബെയിൽ, ബഡഗുപേട്ട എന്നിവിടങ്ങളിലെ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടത് ഗതാഗതത്തെ ബാധിച്ചു. ശ്രീകൃഷ്ണമഠം പാർക്കിംഗ് സ്ഥലം വെള്ളത്തിനടിയിലായിട്ടുണ്ട്.

ബൈന്ദൂർ താലൂക്കിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി നൂറുകണക്കിന് ഏക്കർ നെൽപ്പാടങ്ങൾ വെള്ളത്തിനടിയിലാണ്. താലൂക്കിലെ വയലുകളും ഗ്രാമങ്ങളും സമാന അവസ്ഥയിലാണ്. മംഗളൂരു താലൂക്കിലെ ബാലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 168 മില്ലിമീറ്റർ മഴയും ബജ്‌പെയിൽ 127 മില്ലിമീറ്ററുമാണ് രേഖപ്പെടുത്തിയത്.

TAGS: KARNATAKA, RAIN UPDATES
SUMMARY: Heavy rains lashing in karnataka, Red alert for two districts

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *