പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം: രണ്ട് തൊഴിലാളികള്‍ മരിച്ചു

പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം: രണ്ട് തൊഴിലാളികള്‍ മരിച്ചു

ചെന്നൈ: ശിവകാശിക്ക് സമീപമുള്ള സുപ്രീം ഫയർവർക്സിലുണ്ടായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ചിദംബരപുരം സ്വദേശികളായ മാരിയപ്പൻ (43), മുത്തുമുരുകൻ (40) എന്നിവരാണ് മരിച്ചത്. സരോജ (52), ശങ്കരവേലു (53) എന്നിവർക്കാണ് പരുക്കേറ്റത്. 90 ശതമാനം പൊള്ളലേറ്റ ഇരുവരെയും വിരുതുനഗർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പടക്കനിർമാണത്തിനുള്ള രാസവസ്തുക്കൾ മാറ്റുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ മേയിൽ മറ്റൊരു പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ പത്ത് പേർക്ക് ജീവൻ നഷ്ടപ്പെടുകയും 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.  .
<bR>
TAGS : BLAST | TAMILNADU
SUMMARY : Fireworks factory blast: Two workers killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *