കുവൈത്തില്‍ വാഹനാപകടം; 7 ഇന്ത്യൻ തൊഴിലാളികള്‍ മരിച്ചു, 3 പേര്‍ക്ക് പരുക്ക്

കുവൈത്തില്‍ വാഹനാപകടം; 7 ഇന്ത്യൻ തൊഴിലാളികള്‍ മരിച്ചു, 3 പേര്‍ക്ക് പരുക്ക്

കുവൈത്തില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. കുവൈത്തിലെ സെവൻത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 6 പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ബീഹാർ, തമിഴ്നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. 3 പേർ ചികിത്സയിലാണ്. രാവിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന തൊഴിലാളികളുടെ വാനിന് പിന്നിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു.

ഇതോടെ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വാൻ നിയന്ത്രണം വിട്ട് ഫ്‌ളൈ ഓവറിന് താഴത്തെ മതിലില്‍ വന്നിടിക്കുകയായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂർണമായും തകർന്നു.

TAGS : KUWAIT | ACCIDENT | DEATH
SUMMARY : Car accident in Kuwait; 7 Indian workers died, 3 people injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *