എംജി റോഡിൽ ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

എംജി റോഡിൽ ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരു എംജി റോഡിൽ ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ അനിൽ കുംബ്ലെ സർക്കിളിൽ വെച്ചാണ് കെഎ 57 എഫ് 1232 നമ്പർ ബസിന് തീപിടിച്ചത്. രാവിലെ 8.30നും 9നും ഇടയിലാണ് സംഭവം. ഡ്രൈവറുടെ അവസരോചിത ഇടപെടലിൽ വൻ അപകടമൊഴിവായി. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകിയ ഉടൻ ബസ് ഒഴിപ്പിച്ചു. തീപിടിത്തത്തിൽ ആളപായമില്ലെന്ന് ബിഎംടിസി വൃത്തങ്ങൾ അറിയിച്ചു. കോറമംഗല ഡിപ്പോയുടെ കീഴിലുള്ള ബസാണ് കത്തിനശിച്ചത്.

അഗ്‌നിശമന സേനാംഗങ്ങൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഡ്രൈവർ ഇഗ്നീഷ്യൻ ഓണാക്കിയപ്പോഴാണ് എഞ്ചിന് തീപിടിച്ചതെന്ന് ബിഎംടിസി വൃത്തങ്ങൾ പറഞ്ഞു. എഞ്ചിൻ അമിതമായി ചൂടായതായിരിക്കാം അപകടകാരണമെന്നും അവർ പറഞ്ഞു. തീപിടിത്തത്തിന് പിന്നിലെ കാരണം പരിശോധിക്കാൻ മുതിർന്ന ബിഎംടിസി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെടുക്കുമെന്ന് ബിഎംടിസി അധികൃതർ അറിയിച്ചു.

 

TAGS: BENGALURU UPDATES | BMTC | FIRE
SUMMARY: BMTC bus catches fire

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *