ഹജ്ജ് തീർഥാടകർക്ക് ആശ്വാസമായി ബെംഗളൂരു എഐകെഎംസിസി പ്രവർത്തകർ

ഹജ്ജ് തീർഥാടകർക്ക് ആശ്വാസമായി ബെംഗളൂരു എഐകെഎംസിസി പ്രവർത്തകർ

ബെംഗളൂരു: ഹജ്ജ് കർമ്മത്തിന്  ശേഷം നാട്ടിലേക്ക് തിരിച്ചെത്തുന്ന ഹാജിമാരെ സ്വീകരിച്ച് ബാംഗ്ലൂർ എഐകെഎംസിസി. കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്നാട്, ഒറീസ, ജാർഖണ്ഡ്, ഗോവ, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 10403 ഹാജിമാരാണ് 38 വിമാനങ്ങളിലായി തീർഥാടനം കഴിഞ്ഞ് ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ എത്തിയത്.

കാർഗോ സെക്ഷനിൽ കൂട്ടിയിടുന്ന ലഗേജിൽ നിന്നും അവരവരുടെ ലഗേജുകൾ തിരഞ്ഞെടുക്കാൻ പ്രയാസപ്പെടുന്ന ഹാജിമാർക്ക് ചെക്ക് ഇൻ കഴിഞ്ഞ് എത്തുമ്പോഴേക്കും അവരുടെ ലഗേജ് ട്രോളിയിൽ കയറ്റി കാത്തുനിൽക്കുന്ന കുടുംബത്തിലേക്ക് എത്തിച്ചു നൽകിയും, മറ്റ് സഹായ സഹകരണങ്ങൾ ചെയ്തു കൊടുത്തും മുഴു സമയവും ബെംഗളൂരു എഐകെഎംസിസി ഹജ്ജ് വളണ്ടിയർമാർ സജീവമാണ്. സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഹീം ചാവശ്ശേരി, ഹാജിബ, ട്രോമ കെയർ ചെയർമാൻ ടിസി മുനീർ,  മുഹമ്മദ്‌ മാറത്തഹള്ളി, സുബൈർ, അബ്ദുൽ റഹ്മാൻ, അഹമ്മദ്, റഹീം തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.
<BR>
TAGS : AIKMCC
SUMMARY : Bengaluru AIKMCC workers helping hand for Hajj pilgrims

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *