നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ബെംഗളൂരു: കേരള സമാജം ചാരിറ്റബിൾ സൊസൈറ്റി മഹിളാസമിതിയുടെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ വിവിധ സ്കൂളുകളിലെ നിർധന വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. എല്ലാ വർഷവും കേരള സമാജം മഹിളാ സമിതിയുടെ നേതൃത്വത്തിൽ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും സാമ്പത്തികസഹായങ്ങളും ചെയ്യാറുണ്ട്.

ചെയർപേഴ്സൺ മിനി നമ്പ്യാർ പരിപാടിക്ക് നേതൃത്വം നൽകി. സമാജം സെക്രട്ടറി ബേബി മാത്യു, ഹക്കീം, ബീന രാധാകൃഷ്ണൻ, തങ്കം ജോഷി, ഷെമി ഹാരിസ്, നിഷ പ്രശാന്ത്, സന്ധ്യ റാണി, ജിഷ, ബിന്ദു, സുധ, പ്രീത,വിജയ, രാധ എന്നിവർ പങ്കെടുത്തു.

 

<br>
TAGS : KERALA SAMAJAM CHARITABLE SOCIETY
SUMMARY : Study materials were distributed to needy students

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *