ഭർത്താവിനെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം ഭാര്യ കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു; അഗ്നിശമനസേന രക്ഷിച്ചു

ഭർത്താവിനെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം ഭാര്യ കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു; അഗ്നിശമനസേന രക്ഷിച്ചു

കൊല്ലം : ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ശേഷം കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ യുവതിയുടെ ശ്രമം. കൊല്ലം കടയ്ക്കൽ കുമ്മിള്‍ സ്വദേശി രാമചന്ദ്രനാണ് വെട്ടേറ്റത്. ഭാര്യ ഷീലയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

മദ്യപിച്ച് രാമചന്ദ്രന്‍ വീട്ടിലെത്തി വഴക്കിടുന്നത് പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു. എട്ടുമാസം മുന്‍പ് രാമചന്ദ്രനെ ലഹരി വിമുക്ത കേന്ദ്രത്തില്‍ എത്തിക്കുകയും മദ്യപാനം അവസാനിപ്പിക്കുകയും ചെയ്തിരുന്നു

എന്നാല്‍ ഒരാഴ്ച മുന്‍പ് രാമചന്ദ്രന്‍ വീണ്ടും മദ്യപാനം തുടങ്ങുകയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. ഇന്നലെ വൈകീട്ട് മകളെ മര്‍ദിക്കാനെത്തിയ രാമചന്ദ്രനെ ഭാര്യ ഷീല തടഞ്ഞിരുന്നു. ഇന്ന് കൊടുവാളുമായി എത്തിയ രാമചന്ദ്രന്‍ ഗീതയെ വെട്ടാന്‍ ശ്രമിച്ചു. കൊടുവാള്‍ പിടിച്ചുവാങ്ങിയ ഭാര്യ രാമചന്ദ്രന്റെ മുഖത്തും കൈയിലും കഴുത്തിലും വെട്ടുകയായിരുന്നു. ഭർത്താവിനെ ആക്രമിച്ച ശേഷം ഷീല സമീപത്തെ കുളത്തില്‍ ചാടുകയായിരുന്നു. രാമചന്ദ്രനെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്.

അഗ്നിശമനസേന എത്തിയാണ് ഷീലയെ കുളത്തില്‍ നിന്ന് രക്ഷിച്ചത്. രാമചന്ദ്രനെയും ഷീലയെയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

<bR>
TAGS : CRIME NEWS | KOLLAM NEWS
SUMMARY : After stabbing husband the wife jumped into the pool and tried to commit suicide; Rescued by fire force

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *