പിറന്നാൾ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ കോളേജ് വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു

പിറന്നാൾ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ കോളേജ് വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: പിറന്നാൾ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ കോളേജ് വിദ്യാർഥിനി വാഹനാപകടത്തിൽ മരണപ്പെട്ടു. ചിക്കബല്ലാപുര ഹൊന്നേനഹള്ളി സ്വദേശിനി രക്ഷിത കല്യാൺ ആണ് മരിച്ചത്. ബെംഗളൂരുവിലെ നിട്ടെ മീനാക്ഷി കോളേജിലെ വിദ്യാർഥിനിയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ബെംഗളുരുവിൽ പിറന്നാൾ ആഘോഷിച്ച ശേഷം വീട്ടിലേക്ക് ക്യാബിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

ചിക്കബല്ലാപുര നാഗാർജുന കോളേജിന് സമീപമുള്ള മേൽപ്പാലത്തിൻ്റെ സംരക്ഷണഭിത്തിയിൽ ക്യാബ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രക്ഷിതയെയും ക്യാബ് ഡ്രൈവറെയും ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്യാബ് ഡ്രൈവർ ചികിത്സയിലാണ്. സംഭവത്തിൽ നന്ദി ഗിരിധാമ പോലീസ് കേസെടുത്തു.

TAGS: BENGALURU UPDATES | ACCIDENT
SUMMARY: Student dies in accident while returning home after celebrating birthday

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *