സിക്ക വൈറസ്; പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്

സിക്ക വൈറസ്; പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്

ബെംഗളൂരു: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. അടുത്തിടെ ശിവമോഗയിൽ നിന്നുള്ള ഒരാളിൽ സിക്ക വൈറസ് കണ്ടെത്തിയിരുന്നു. ഇതിനു പുറമെ സിക്ക വൈറസ് ബാധിച്ച് കഴിഞ്ഞയാഴ്ച ഒരാൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. രോഗവ്യാപനം തടയാനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

ഗർഭിണികളിലും, പ്രായമായവരിലും, രോഗാവസ്ഥയുള്ളവരിലുമാണ് വൈറസ് അണുബാധ പടരാനുള്ള സാധ്യത കൂടുതൽ. ഇവരിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനും ആരോഗ്യ വകുപ്പ് നിർദേശിച്ചു. ഗർഭിണികളായ സ്ത്രീകൾക്ക് കൊതുക് കടിയേൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കാനും, സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ സൗകര്യം ഏർപ്പെടുത്തണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചു. ഈഡിസ് ജനുസ്സിൽ പെട്ട കൊതുകിൻ്റെ കടിയിലൂടെയാണ് സിക്ക വൈറസ് പ്രധാനമായും പകരുന്നത്. പനി, തലവേദന, കണ്ണിന് ചുറ്റും ചുവപ്പ്, സന്ധികളിലും പേശികളിലും വേദന, ചുണങ്ങു എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

TAGS: KARNATAKA | ZIKA VIRUS
SUMMARY: Karnataka on alert for Zika virus cases

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *