13 നിയമസഭ മണ്ഡലങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്

13 നിയമസഭ മണ്ഡലങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് പിന്നാലെ വീണ്ടുമൊരു തിരഞ്ഞെടുപ്പ്. ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ 13 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളിലാണ് ഇ​ന്ന് ഉ​പ​തിര​ഞ്ഞെ​ടു​പ്പ് ന​ട​ക്കുന്നത്. ത​മി​ഴ്നാ​ട്, ബി​ഹാ​ർ, പ​​ശ്ചി​മ ബം​ഗാ​ൾ, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, പ​ഞ്ചാ​ബ്, ഹി​മാ​ച​ൽ പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഉ​പ​തിര​ഞ്ഞെ​ടു​പ്പ്. പാര്‍ട്ടി മാറ്റവും നിലവിലെ നിയമസഭാ അംഗങ്ങളുടെ മരണവുമാണ് ഉപതിരഞ്ഞെടുപ്പിന് വഴിതെളിച്ചത്.

ബീഹാറിലെ റുപൗലി, ബംഗാളിലെ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല, തമിഴ്നാട്ടിലെ വിക്രവണ്ടി, മധ്യപ്രദേശിലെ അമര്‍വാര, ഉത്തരാഖണ്ഡിലെ ബദരീനാഥ്, മംഗ്ലൗര്‍, പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റ് ഹിമാചല്‍പ്രദേശിലെ ഡെഹ്‌റ, ഹാമിര്‍പൂര്‍, നലഗഡ് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
<BR>
TAGS : BY ELECTION
SUMMARY : By-elections in 13 assembly constituencies today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *