ബെംഗളൂരു : കേരള സമാജം ബെംഗളൂരു മാഗഡി റോഡ് സോണ്‍ സൗജന്യ ഡയബറ്റിക് ഹൈപ്പർടെൻഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജയദേവി മെമ്മോറിയൽ ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ് ജൂലൈ 14-ന് രാവിലെ ഏഴുമുതൽ കേരളസമാജം മാഗഡി റോഡ് സോൺ ഓഫീസില്‍ നടക്കും. എച്ച്ബിഎ1സി, ടി.എസ്.എച്ച്. തൈറോയിഡ്, രക്തസമ്മർദ്ദം, ഇസിജി, ബിഎംഐ എന്നീ പരിശോധനകൾ ക്യാമ്പിൽ ഉണ്ടായിരിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രമായിരിക്കും പങ്കെടുക്കാൻ അവസരം. ഫോൺ: 9972711066.
<BR>
TAGS : KERALA SAMAJAM,
SUMMARY : Free medical camp on 14

Posted inASSOCIATION NEWS
