അനുസൂയ ഇനി അനുകതിര്‍; സിവില്‍ സര്‍വീസില്‍ ലിംഗമാറ്റം അംഗീകരിച്ച്‌ കേന്ദ്രത്തിന്റെ ഉത്തരവ്

അനുസൂയ ഇനി അനുകതിര്‍; സിവില്‍ സര്‍വീസില്‍ ലിംഗമാറ്റം അംഗീകരിച്ച്‌ കേന്ദ്രത്തിന്റെ ഉത്തരവ്

ഇന്ത്യയിലെ സിവില്‍ സർവീസ് ചരിത്രത്തിലാദ്യമായി, ഇന്ത്യൻ റവന്യൂ സർവീസ് ഓഫീസർക്ക് അവരുടെ പേരും ലിംഗഭേദവും മാറ്റാൻ ധനമന്ത്രാലയം അനുമതി നല്‍കി. എം അനുസൂയ എന്ന വനിതാ ഉദ്യോഗസ്ഥയാണ് അസാധാരണമായ ഈ ആവശ്യം ഉന്നയിച്ചത്. ഒപ്പം സ്ത്രീ എന്നുള്ളത് പുരുഷൻ എന്നാക്കി മാറ്റാനും കേന്ദ്ര സർക്കാർ അനുമതി നല്‍കിയിട്ടുണ്ട്.

2016 ബാച്ച്‌ ഐആർഎസ് ഉദ്യോഗസ്ഥനാണ് അനുകതിർ. നിലവില്‍ ഹൈദരാബാദില്‍ ജോയിന്റ് കമ്മീഷണറായി സേവനം അനുഷ്ഠിക്കുകയാണ്. 2013 ഡിസംബറില്‍ ചെന്നൈയില്‍ അസിസ്റ്റൻ്റ് കമ്മീഷണറായാണ് അനുകതിർ കരിയർ ആരംഭിക്കുന്നത്. തുടർന്ന് 2018-ല്‍ ഡെപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിച്ചു.

കഴിഞ്ഞ വർഷം ഹൈദരാബാദില്‍ തൻ്റെ നിലവിലെ പോസ്റ്റിംഗില്‍ ജോയിൻ ചെയ്തു. ചെന്നൈയിലെ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനില്‍ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം 2023-ല്‍ ഭോപ്പാലിലെ നാഷണല്‍ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സൈബർ ലോ, സൈബർ ഫോറൻസിക്‌സില്‍ പിജി ഡിപ്ലോമ എന്നിവയും കരസ്ഥമാക്കി.

TAGS : CIVIL SERVICE EXAMINATION | GENDER | CENTRAL GOVERNMENT
SUMMARY : Anusuya is now Anukathir; Center’s order approving gender change in civil service

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *