ആലുവയിലെ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു

ആലുവയിലെ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു

ആലുവ: എട്ടുവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ ഇരയായ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. പെരുമ്പാവൂർ പോക്സോ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ക്രിസ്റ്റല്‍ രാജിനെ കുട്ടി തിരിച്ചറിഞ്ഞത്. പ്രതിയെ കണ്ടതോടെ കുട്ടി ഭയപ്പെട്ട് കരഞ്ഞു എന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.

നേരത്തെ പ്രതിയെ വീഡിയോ കോണ്‍ഫറൻസിലൂടെ ഹാജരാക്കിയപ്പോള്‍ കുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതിയെ നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. തുടർന്നാണ് പ്രതിയെ ഇന്ന് പെരുമ്പാവൂർ പോക്സോ കോടതിയില്‍ ഹാജരാക്കിയത്. ഇരയായ പെണ്‍‌കുട്ടി പ്രതിയെ തിരിച്ചറിയുകയും ചെയ്തു. കേസിന്റെ മറ്റ് നടപടിക്രമങ്ങള്‍ക്കായി 12ന് വീണ്ടും കേസ് പരിഗണിക്കും.

2023 സെപ്റ്റംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ഉറങ്ങി കിടന്നിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച ശേഷം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. കേസില്‍ രണ്ട് പ്രതികളാണുള്ളത്. 650 പേജുള്ള കുറ്റപത്രമാണ് കേസില്‍ ഹാജരാക്കിയിരിക്കുന്നത്.

രണ്ടാം പ്രതി ബംഗാള്‍ സ്വദേശി മൊസ്താക്കിൻ മൊല്ല (32) ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. പെണ്‍കുട്ടിയുടെ വീട് കാണിച്ചുകൊടുക്കുകയും വീട്ടില്‍ വീട്ടില്‍നിന്ന് മോഷ്ടിച്ച ഫോണ്‍ കൈവശം.

TAGS : ALUVA | GIRL | KIDNAPPED | RAPE| ACCUSED
SUMMARY : The girl identified the accused in the case of molesting an eight-year-old girl in Aluva

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *