തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തൃശൂർ: കോഴിക്കോടിനു പിന്നാലെ തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണ്‍ ഒന്നിന് പനിയെ തുടര്‍ന്ന് പാടൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു.

മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ പുതുച്ചേരിയിലെ ലാബിലേക്ക് കുട്ടിയുടെ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് സാമ്പിള്‍ അയച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ സാമ്പിളുകള്‍ ഇതേ ലാബിലേക്ക് അയച്ചു നല്‍കി നടത്തിയ പുന:പരിശോധനയിലും ഫലം പോസിറ്റീവായിരുന്നു. അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി സുഖം പ്രാപിച്ചു വരികയാണ്. അപകടകരമായ മസ്തിഷ്ക ജ്വരമല്ലെന്നും വെർമമീബ വെർമിഫോർസിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
<BR>
TAGS : AMOEBIC MENINGOENCEPHALITIS | KERALA NEWS | THRISSUR NEWS
SUMMARY : Amoebic encephalitis has also been confirmed in Thrissur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *