കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്‌: സുധീർ മിശ്ര ജൂറി ചെയർമാൻ

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്‌: സുധീർ മിശ്ര ജൂറി ചെയർമാൻ

തിരുവനന്തപുരം: 2023 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയത്തിനുള്ള ജൂറിയുടെ ചെയർമാനായി ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവും ഹിന്ദി സംവിധായകനുമായ സുധീർ മിശ്രയെ തിരഞ്ഞെടുത്തു. സംവിധായകൻ പ്രിയനന്ദനൻ, സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പൻ എന്നിവരെ പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാൻമാൻമാരായും നിയമിച്ചു. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.

സുധീർ മിശ്ര, പ്രിയനന്ദനൻ, അഴകപ്പൻ എന്നിവർക്കു പുറമെ അന്തിമ വിധിനിർണയ സമിതിയിൽ ലിജോ ജോസ് പെല്ലിശ്ശേരി, എൻ എസ് മാധവൻ, ആൻ അഗസ്റ്റിൻ, ശ്രീവൽസൻ ജെ മേനോൻ എന്നിവരും അംഗങ്ങളാകും. പ്രതാപ് പി നായർ, വിജയ് ശങ്കർ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വിനോയ് തോമസ്, ഡോ. മാളവിക ബിന്നി, സി.ആർ ചന്ദ്രൻ എന്നിവരാണ് പ്രാഥമിക വിധിനിർണയസമിതിയിലെ മറ്റ് അംഗങ്ങൾ.

ഡോ. ജാനകി ശ്രീധരനാണ്‌ രചനാവിഭാഗം ജൂറി ചെയർപേഴ്‌സൺ. ഡോ.ജോസ് കെ. മാനുവൽ, ഡോ. ഒ.കെ സന്തോഷ്, സി.അജോയ് (ജൂറി മെമ്പർ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ. 160 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുള്ളത്‌. ജൂലൈ 13 മുതൽ സിനിമകളുടെ സ്‌ക്രീനിംഗ്‌ ആരംഭിക്കും.
<BR>
TAGS : FILM AWARDS | SUDHIR MISHRA
SUMMARY : Kerala State Film Award: Sudhir Mishra Jury Chairman

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *