മൂ​ന്നാം​ ​ട്വ​ന്റി​-20​യി​ൽ സിംബാബ്‌വെയെ 23 റൺസിന് തോൽപ്പിച്ച് ഇന്ത്യൻ യുവനിര

മൂ​ന്നാം​ ​ട്വ​ന്റി​-20​യി​ൽ സിംബാബ്‌വെയെ 23 റൺസിന് തോൽപ്പിച്ച് ഇന്ത്യൻ യുവനിര

ഹരാരെ: സഞ്ജു സാംസണ്‍ ഉപനായകനായി സിംബാബ്​‍വെക്കെതിരെ നടന്ന മത്സരത്തിൽ ഇന്ത്യക്ക് 23 റൺസ് ജയം. ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഇ​ന്ത്യ​ ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ നാല് വിക്കറ്റ് നഷ്ടത്തിൽ 182​ ​എ​ന്ന​ ​സ്കോ​ർ​ ​ഉ​യ​ർ​ത്തി​യ​പ്പോ​ൾ​ ​ആ​തി​ഥേ​യ​ർ​ക്ക് 159​/6​ലേ​ ​എ​ത്താ​നാ​യു​ള്ളൂ.​ ഇ​തോ​ടെ അ​ഞ്ചു​ ​മ​ത്സ​ര​പ​ര​മ്പ​ര​യി​ൽ​ ​ഇ​ന്ത്യ​ 2​-1​ന് ​മു​ന്നി​ലെ​ത്തി.​ ​നാ​ലാം​ ​മ​ത്സ​രം​ ​ശ​നി​യാ​ഴ്ച​ ​ന​ട​ക്കും.

അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​നാ​യ​ക​ൻ​ ​ശു​ഭ്മാ​ൻ​ ​ഗി​ൽ​(66​),​ ​ഓ​പ്പ​ണ​ർ​ ​യ​ശ​സ്വി​ ​ജ​യ്സ്വാ​ൾ​(36​),​ ​റു​തു​രാ​ജ് ​ഗെ​യ്‌​ക്ക്‌​വാ​ദ് ​(49​)​ ​എ​ന്നി​വ​രു​ടെ​ ​ബാ​റ്റിം​ഗാ​ണ് ​ഇ​ന്ത്യ​യെ​ ​മി​ക​ച്ച​ ​സ്കോ​റി​ലെ​ത്തി​ച്ച​ത്. ഇന്ത്യക്കായി മികച്ച തുടക്കമാണ് യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും ചേർന്ന ഓപണിങ് സഖ്യം നൽകിയത്. ഇരുവരും ചേർന്ന് 8.1 ഓവറിൽ 67 റൺസ് ചേർത്താണ് വഴിപിരിഞ്ഞത്. സഞ്ജു ഏഴ് പന്തില്‍ നിന്ന് രണ്ട് ഫോറുള്‍പ്പെടെ 12 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഒടുക്കം നാല് വിക്കറ്റ് നഷ്ടത്തില്‍ 182 ന് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു.

മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​സിം​ബാ​ബ്‌​വെ​യു​ടെ​ ​മൂ​ന്ന് ​വി​ക്ക​റ്റു​ക​ൾ​ 15​ ​റ​ൺ​സ് ​മാ​ത്രം​ ​വ​ഴ​ങ്ങി​ ​സ്വ​ന്ത​മാ​ക്കി​യ​ ​വാ​ഷിം​ഗ്ട​ൺ​ ​സു​ന്ദ​റാ​ണ് ​മാ​ൻ​ ​ഒ​ഫ് ​ദ​ ​മാ​ച്ച്.​ ​ആ​വേ​ഷ് ​ഖാ​ൻ​ ​ര​ണ്ട് ​വി​ക്ക​റ്റും​ ​ഖ​ലീ​ൽ​ ​അ​ഹ​മ്മ​ദ് ​ഒ​രു​ ​വി​ക്ക​റ്റും​ ​ല​ഭി​ച്ചു.​ ​സിം​ബാ​ബ്‌​വെ​യ്ക്ക് ​വേ​ണ്ടി 49 പന്തിൽ നിന്ന് 65​ ​റ​ൺ​സ് നേടി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്ന​ ​ഡി​യോ​ൺ​ ​മെ​യ്സും37​ ​റ​ൺ​സ​ടി​ച്ച​ ​മ​ദാ​ൻ​ദ​യു​മാ​ണ് ​പൊ​രു​തി​ ​നോ​ക്കി​യ​ത്. വെല്ലിങ്ടൺ മസാകദ്സ 18 ഉം ക്യാപ്റ്റൻ സിക്കന്ദർ റാസ 15 ഉം മറുമാനി 13 ഉം റൺസെടുത്ത് പുറത്തായി. ഇന്ത്യക്ക് വേണ്ടി വാഷ്ങ്ടൺ സുന്ദർ മൂന്നും ആവേശ് ഖാൻ രണ്ടും വിക്കറ്റ് വീഴ്ത്തി. സിംബാബ്‌വേക്കായി സികക്ന്ദര്‍ റാസയും ബ്ലെസ്സിങ് മുസര്‍ഡബാനിയും രണ്ട് വീതം വിക്കറ്റെടുത്തു.
<BR>
TAGS : T20 | ZIMBABWE-INDIA
SUMMARY : The Indian youth team beat Zimbabwe by 23 runs in the third Twenty20.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *