വൈദ്യുത തൂണുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കും

വൈദ്യുത തൂണുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ റോഡരികിൽ മാലിന്യം തള്ളുന്നവരെ നിരീക്ഷിക്കാൻ വൈദ്യുത തൂണുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. നഗരത്തിൽ നിരവധി ആളുകൾ റോഡരികിൽ മാലിന്യം തള്ളുകയാണെന്നും ഇത് രോഗങ്ങൾ പടരാൻ കാരണമാകുമെന്നും ശിവകുമാർ പറഞ്ഞു. ഇതിനോടകം സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഇതിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ആളുകൾ വീടുകളിലേക്ക് വരുന്ന മാലിന്യ ശേഖരണ വാഹനങ്ങളിൽ മാലിന്യങ്ങൾ നൽകുന്നതിന് പകരം റോഡരികിൽ തള്ളുകയാണ്. ഇത് തടയാൻ കാമറ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. എൽഇഡി സ്ട്രീറ്റ് ലൈറ്റുകളിലും സിസിടിവി കാമറകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മാലിന്യങ്ങൾ അശാസ്ത്രീയമായി തള്ളുന്നവരെ കണ്ടെത്തി കേസെടുക്കാനും നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BENGALURU UPDATES | CCTV CAMERAS
SUMMARY: Govt to install CCTV cameras on electric poles

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *