സര്‍ക്കാര്‍ സ്കൂളിലെ പരിപാടിക്ക് മുഖ്യാതിഥി സഞ്ജു ടെക്കി

സര്‍ക്കാര്‍ സ്കൂളിലെ പരിപാടിക്ക് മുഖ്യാതിഥി സഞ്ജു ടെക്കി

ആലപ്പുഴ: മണ്ണഞ്ചേരി ഗവ.ഹൈസ്‌കൂളിലെ കുട്ടികളുടെ മാഗസിന്‍ പ്രകാശനത്തിന് വിവാദ യൂട്യൂബര്‍ സഞ്ജു ടെക്കി മുഖ്യാതിഥി. ഗതാഗത നിയമ ലംഘനം നടത്തിയതിനുളള കേസ് കോടതിയില്‍ നടക്കുന്നതിനിടെയാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുളള പരിപാടിയില്‍ സഞ്ജു മുഖ്യാതിഥിയാകുന്നത്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്നാണ് നോട്ടീസില്‍ സഞ്ജു ടെക്കിക്ക് നല്‍കിയ വിശേഷണം. നോട്ടീസ് പ്രകാരം ഇന്ന് ഉച്ചയ്ക്കാണ് പരിപാടി. സിപിഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രസിഡന്റ് കെജി രാജേശ്വരിയാണ് പരിപാടിയുടെ അധ്യക്ഷ.

കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ നിര്‍മിച്ചതിന് സഞ്ജുവിന്‍റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. തുടർച്ചയായി നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ട ആളെയാണോ കുട്ടികള്‍ക്ക് മുന്നില്‍ മാതൃകയായി അവതരിപ്പിക്കേണ്ടതെന്ന് വിമർശനമുയരുന്നുണ്ട്.

TAGS : ALAPPUZHA NEWS | SANJU TECHY
SUMMARY : Sanju Techi was the chief guest for the event at the government school

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *