ഷൂ ധരിച്ചെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയേഴ്സിന്‍റെ മര്‍ദനം

ഷൂ ധരിച്ചെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയേഴ്സിന്‍റെ മര്‍ദനം

കാസറഗോഡ്: സ്കൂളിൽ ഷൂ ധരിച്ചെത്തിയ പ്ലസ് വണ്‍ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം. കഴിഞ്ഞ തിങ്കളാഴ്ച ചിത്താരിയിലുള്ള സ്വകാര്യ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു ആക്രമണം നടന്നത്.

വിവരം പുറത്തു പറഞ്ഞാല്‍ മർദനം തുടരുമെന്നു ഭീഷണി ഉണ്ടായിരുന്നതിനാല്‍ പള്ളിക്കര സ്വദേശിയായ വിദ്യാർഥി സംഭവം രഹസ്യമാക്കി വക്കുകയായിരുന്നു. എന്നാല്‍ മർദനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തായി. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കുടുംബം പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

TAGS : STUDENT | RAGING | KASARAGOD
SUMMARY : Plus one student was beaten up by seniors for wearing shoes

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *