‘ഫോഴ്‌സാ കൊച്ചി എഫ്.സി’; സൂപ്പര്‍ ലീഗ് കേരളയിലെ തന്റെ ടീമിന്റെ പേര് പ്രഖ്യാപിച്ച്‌ പൃഥ്വിരാജ്

‘ഫോഴ്‌സാ കൊച്ചി എഫ്.സി’; സൂപ്പര്‍ ലീഗ് കേരളയിലെ തന്റെ ടീമിന്റെ പേര് പ്രഖ്യാപിച്ച്‌ പൃഥ്വിരാജ്

കേരളത്തിന്റെ പ്രഥമ ഫുട്ബോള്‍ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി ടീമിന് പേരിട്ട് നടൻ പൃഥ്വിരാജ്. ഫോഴ്സാ കൊച്ചി എഫ്‌സി എന്നാണ് ടീമിന്റെ പേര്. പോർച്ചുഗീസ് ഭാഷയില്‍ മുന്നോട്ട് എന്നാണ് ഫോഴ്സാ എന്ന വാക്കിന്റെ അർത്ഥം.

ഒരു പുതിയ അധ്യായം കുറിക്കാൻ ‘ഫോഴ്‌സാ കൊച്ചി’- കാല്‍പന്തിന്റെ ലോകത്തിലേക്ക് വിജയം നേടാൻ ഞങ്ങള്‍ കളത്തില്‍ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാൻ, ഒരു പുത്തൻ ചരിത്രം തുടങ്ങാൻ- പേര് പ്രഖ്യാപിച്ചുകൊണ്ട് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു.

കഴിഞ്ഞ ആഴ്ചയാണ് കൊച്ചി ടീമിന് പേര് വേണമെന്ന് പൃഥ്വിരാജ് ഫേസ്ബുക്‌ പോസ്റ്റിലൂടെ ആരാധകരോട് ആവശ്യപ്പെട്ടത്. പോസ്റ്റിട്ട് മിനിറ്റുകള്‍ക്കകം ആരാധകർ പേരുകള്‍ നിർദേശിച്ച്‌ രംഗത്തെത്തുകയും ചെയ്തിരുന്നു. ഒരുപാട് പേരുകള്‍ ആരാധകർ നിർദേശിച്ചെങ്കിലും ഒടുവില്‍ ഇന്റർനാഷണല്‍ പേരായ ഫോഴ്‌സാ എഫ്സി കൊച്ചി എന്ന പേരിലെത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി എഫ്സിയെ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചേർന്ന് സ്വന്തമാക്കിയത്.

TAGS : FORCA KOCHI FC | PRITHVIRAJ
SUMMARY : ‘Forca Kochi FC’; Prithviraj announced the name of his team in Super League Kerala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *