നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച: മുഖ്യസൂത്രധാരന്‍ സിബിഐ കസ്റ്റഡിയിൽ

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച: മുഖ്യസൂത്രധാരന്‍ സിബിഐ കസ്റ്റഡിയിൽ

ന്യൂഡൽഹി: ബിഹാറിലെ നീറ്റ്-യുജി ചോദ്യപേപ്പേർ ചോർച്ച കേസിൽ മുഖ്യപ്രതിയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തു. റോക്കി എന്ന രാകേഷ് രഞ്ജൻ ആണ് പിടിയിലായത്. വ്യാഴാഴ്ച പട്നയിൽ നിന്നാണ് ഇയാളെ സി ബി ഐ സംഘം പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കോടതി 10 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു.

റോക്കിയുടെ അറസ്റ്റിന് ശേഷം, പാറ്റ്‌നയിലും കൊൽക്കത്തയിലും ഇയാളുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ അന്വേഷണ ഏജൻസി പരിശോധന നടത്തി. പരിശോധനയിൽ നിരവധി രേഖകൾ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. റോക്കി ജാർഖണ്ഡിലെ റാഞ്ചിയിൽ ഒരു ഹോട്ടൽ നടത്തിയിരുന്നതായി വൃത്തങ്ങൾ അറിയിച്ചു. നീറ്റ് യു ജി ചോദ്യപേപ്പർ ചോർന്നുകിട്ടിയത് റോക്കിക്കാണ്. തുടർന്ന് അയാൾ ഇത് ചിന്തു എന്ന മറ്റൊരാൾക്ക് അയച്ചു. ചിന്തുവാണ് വിദ്യാർഥികൾക്ക് ഇതിന്റെ കോപ്പി കൈമാറിയത്

കഴിഞ്ഞ ദിവസം പട്നയിൽ നിന്ന് രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ജൂൺ 27-നാണ് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച കേസിലെ ഏഴാം പ്രതിയെ ഝാർഖണ്ഡിലെ ധൻബാദിൽ നിന്ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
<br>
TAGS : NTA-NEET2024 | CBI
SUMMARY : NEET UG question paper leak: Mastermind in CBI custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *