ആറു പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു; പനി ബാധിതരുടെ എണ്ണത്തിലും വര്‍ധന

ആറു പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു; പനി ബാധിതരുടെ എണ്ണത്തിലും വര്‍ധന

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറ് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി. രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ഐരാണിമുട്ടം ഐസൊലേഷന്‍ വാര്‍ഡിലും രണ്ട് പേര്‍ മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയില്‍ കഴിയുന്നത്. നെയ്യാറ്റിന്‍ കരയിലെ സ്വകാര്യ ഭിന്നശേഷി സംരക്ഷണ കേന്ദ്രത്തിലെ അന്തേവാസിക്കൾക്കാണ് കോളറ സ്ഥിരീകരിച്ചത്. അതേസമയം രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല.

കോളറ സ്ഥിരീകരിക്കുന്നതിനിടെ സംസ്ഥാനത്ത് പകര്‍ച്ച വ്യാധികളും വ്യാപിക്കുന്നതായാണ് സര്‍ക്കാര്‍ കണക്കുകള്‍. സംസ്ഥാനത്താകെ 13,305 പേര്‍ക്കാണ് പനി സ്ഥിരീകരിച്ചിട്ടുള്ളത്. 164 പേര്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുണ്ട്. 470 പേര്‍ ഡെങ്കിപ്പനി സംശയിച്ച് 470 പേര്‍ ചികിത്സ തേടിയിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

എലിപ്പനി ബാധിതരായി 10 പേര്‍ സംസ്ഥാനത്ത് ചികിത്സയിലുണ്ടെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. എലിപ്പനി സംശയിച്ച് 20 പേരാണ് ചികിത്സയിലുള്ളത്. മഞ്ഞപ്പിത്ത ബാധയും സംസ്ഥാനത്ത് ആറ് ജില്ലകളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 25 പേര്‍ക്കാണ് സംസ്ഥാനത്ത് എലിപ്പനി സ്ഥിരീകരിച്ചത്. ആറ് പേര്‍ക്ക് മലേറിയ ബാധയും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
<BR>
TAGS : KERALA | CHOLERA
SUMMARY : Cholera was confirmed for six more people; An increase in the number of people suffering from fever

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *