ടെലിവിഷൻ അവതാരക അപർണ വസ്താരെ അന്തരിച്ചു

ടെലിവിഷൻ അവതാരക അപർണ വസ്താരെ അന്തരിച്ചു

ബെംഗളൂരു: നടിയും ടെലിവിഷൻ അവതാരകയുമായ അപർണ വസ്താരെ (57) ബെംഗളൂരുവിൽ അന്തരിച്ചു. ശ്വാസകോശ അർബുദരോഗം ബാധിച്ചതിനെ തുടർന്ന് ഏറെ നാളായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെയാണ് അന്ത്യം.

ഡബ്ബിങ് ആർടിസ്റ്റ് കൂടിയായിരുന്നു അപർണ. ബെംഗളൂരു മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ഏറെ സുപരിചിതമാണ് അപർണയുടെ ശബ്ദം. 2014 മുതൽ നമ്മ മെട്രോയുടെ കന്നഡ അനൗൺസർ അപർണയായിരുന്നു. 1984-ൽ പുട്ടണ്ണ കനഗലിൻ്റെ അവസാന ചിത്രമായ മസനട ഹൂവിലൂടെയാണ് അപർണ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1990 കളിൽ ഡി ഡി ചന്ദനയിൽ സംപ്രേഷണം ചെയ്ത വിവിധ ഷോകൾ അവതരിപ്പിക്കുകയും നിരവധി പൊതു ചടങ്ങുകളുടെ പ്രോഗ്രാം അവതാരകയുമായിരുന്നു.

മൂടല മനേ, മുക്ത തുടങ്ങിയ സീരിയലുകളിൽ അപർണ അഭിനയിച്ചിട്ടുണ്ട്. 2013 ൽ, കന്നഡ റിയാലിറ്റി ടെലിവിഷൻ ഷോ ബിഗ് ബോസിൻ്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായിരുന്നു. 2015 മുതൽ, മജാ ടാക്കീസ് ​​എന്ന കോമഡി ടെലിവിഷൻ ഷോയുടെ ഭാഗമായിരുന്നു. കന്നഡ എഴുത്തുകാരനും വാസ്തുശില്പിയുമായ നാഗരാജ് വസ്താരെയാണ് ഭർത്താവ്.

TAGS: KARNATAKA | APARNA VASTARE
SUMMARY: Popular Kannada TV Anchor, actor, voice of Namma Metro announcements Aparna Vastarey passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *