ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം കൂടി

ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം കൂടി

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. വിവേക് ​​നഗർ സ്വദേശിയായ 23കാരനാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹത്തിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടതെന്ന് ബിബിഎംപി സ്‌പെഷ്യൽ കമ്മീഷണർ (ആരോഗ്യം) സുരാൽകർ വികാസ് കിഷോർ പറഞ്ഞു.

നേരത്തെ, കഗ്ഗദാസപുരയിലും, അഞ്ജനപുരയിലും ഒരാൾ വീതം ഒരാൾ – ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ബൊമ്മനഹള്ളി സോണിലെ അഞ്ജനപുരയിൽ 11 വയസുകാരനാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.

കഴിഞ്ഞയാഴ്ച ബിബിഎംപി പരിധിയിൽ 171 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ബെംഗളൂരുവിൽ ആകെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 2,463 ആയി. ജൂലൈ ആദ്യം മുതൽ, ബെംഗളൂരുവിൽ പ്രതിദിനം 130 ഡെങ്കിപ്പനി കേസുകൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗവ്യാപനം തടയാൻ ബിബിഎംപി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

TAGS: BENGALURU UPDATES | DENGUE FEVER
SUMMARY: One more death reported due to dengue fever

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *