സി.ഐ.എസ്.എഫ് ജവാന്‍റെ മുഖത്തടിച്ച സ്പൈസ് ജെറ്റ് ജീവനക്കാരി അറസ്റ്റിൽ

സി.ഐ.എസ്.എഫ് ജവാന്‍റെ മുഖത്തടിച്ച സ്പൈസ് ജെറ്റ് ജീവനക്കാരി അറസ്റ്റിൽ

ജയ്പൂർ വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടറെ തല്ലിയ സ്‌പൈസ് ജെറ്റ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. സ്‌പൈസ് ജെറ്റ് ജീവനക്കാരി അനുരാധ റാണിയെയാണ് അറസ്റ്റ് ചെയ്തത്. എ.എസ്.ഐയെ ജീവനക്കാരി അടിക്കുന്നതിന്‍റെ സി.സിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥനത്തിലാണ് നടപടി.

പുലർച്ചെ 4 മണിയോടെ മറ്റ് സ്റ്റാഫ് അംഗങ്ങൾക്കൊപ്പം വിമാനത്താവളത്തിലേക്ക് എത്തിയ അനുരാധ റാണിയ്ക്ക് പ്രവേശിക്കാൻ സാധുവായ അനുമതിയില്ലാത്തതിനാൽ അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ ഗിരിരാജ് പ്രസാദ് തടയുകയായിരുന്നു. പ്രവേശന കവാടത്തിലെ എയർലൈൻ ക്രൂവിനുള്ള സ്ക്രീനിംഗ് നടത്താൻ അനുരാധയോട് ആവശ്യപ്പെട്ടെങ്കിലും ആ സമയത്ത് വനിതാ സിഐഎസ്എഫ് ഉദ്യോഗസ്ഥ ഇല്ലാതിരുന്നില്ലാത്തതിനാൽ പരിശോധനയ്ക്ക് തയാറായില്ല.

 

സുരക്ഷാ പരിശോധന പൂർത്തിയാക്കാൻ അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ ഒരു വനിതാ സഹപ്രവർത്തകയെ വിളിച്ചുവരുത്തിയപ്പോഴേക്കും തർക്കം രൂക്ഷമായി. വാക്കേറ്റം രൂക്ഷമായതിനെ തുടർന്ന് അനുരാധ റാണി അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടറെ തല്ലിയതായി ജയ്പൂർ എയർപോർട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ രാം ലാൽ പറഞ്ഞു.

അതേസമയം, അനുരാധയുടെ കൈവശം മതിയായ രേഖകൾ ഉണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയതിനാലാണ് അടിച്ചതെന്നുമാണ് സ്‌പൈസ് ജെറ്റ് വക്താവിൻ്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്
<BR>
TAGS : CISF | ARRESTED | JAIPUR
SUMMARY : Spice Jet employee arrested for slapping CISF jawan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *