വീടിൻ്റെ നാലാം നിലയില്‍ നിന്ന് വീണ് വ്ലോഗര്‍ രുപ്ചി താകുവിന് ദാരുണാന്ത്യം

വീടിൻ്റെ നാലാം നിലയില്‍ നിന്ന് വീണ് വ്ലോഗര്‍ രുപ്ചി താകുവിന് ദാരുണാന്ത്യം

പ്രശസ്ത അരുണാചല്‍ വ്ലോഗര്‍ രുപ്ചി താകു(26) വീടിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ചു. കാഴ്ചാ പരിമിതിയുള്ള രുപ്ചി താകു അബദ്ധത്തില്‍ ബാല്‍ക്കണിയില്‍ നിന്ന് വീണതാകാമെന്നാണ് സൂചന. ‘പൂക്കുമോന്‍’ എന്ന പേരിലാണ് രുപ്ചി താകു അറിയപ്പെടുന്നത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

താകുവിനെ ആര്‍കെ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയിരുന്നു. സെക്ഷന്‍ 196 ബിഎന്‍എസ്‌എസ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്താന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഇനിയാ ടാറ്റോയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ക്യാപിറ്റല്‍ സൂപ്രണ്ട് ഓഫ് പോലീസ് രോഹിത് രാജ്ബീര്‍ സിംഗ് പറഞ്ഞു.

TAGS : ARUNACHAL PRADESH | VLOGGER | DEATH
SUMMARY : Vlogger Rupchi Thaku met a tragic end after falling from the fourth floor of the house

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *