അറ്റകുറ്റപ്പണി; ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള റൂട്ടിൽ ഗതാഗതം വഴിതിരിച്ചുവിടും

അറ്റകുറ്റപ്പണി; ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള റൂട്ടിൽ ഗതാഗതം വഴിതിരിച്ചുവിടും

ബെംഗളൂരു: ഹെബ്ബാൾ ജംഗ്ഷനിലും ഔട്ടർ റിംഗ് റോഡിലും അടിസ്ഥാന സൗകര്യവികസന പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റൂട്ടിൽ ഗതാഗതം വഴി തിരിച്ചുവിടുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

കെആർ പുരത്ത് നിന്ന് നഗരത്തിലേക്കുള്ള ഗതാഗതത്തെ ബന്ധിപ്പിക്കുന്ന 200 മീറ്റർ ചുറ്റളവ്, കെമ്പാപുര ക്രോസ്, കോടിഗെഹള്ളി ജംഗ്ഷൻ, ബൈതരായണപുര ജംഗ്ഷൻ എന്നിവിടങ്ങളിലാണ് പ്രധാനമായും നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്.

കെആർ പുരത്ത് നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്നവർ ഹെന്നൂർ ക്രോസ്-ബാഗലൂർ റോഡിലേക്കോ തനിസാന്ദ്ര-ഹെഗ്ഡെനഗർ മെയിൻ റോഡിലേക്കോ, രേവ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് സഞ്ചരിച്ച് ബാഗലൂർ റോഡ് വഴി കടന്നുപോകാം.

വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരു സിറ്റിയിലേക്ക് പോകുന്നവർക്ക് ഐഒസി-മുകുന്ദ തിയേറ്റർ റോഡ് വഴിയോ നാഗവാര-ടാനറി റോഡ് വഴിയോ കടന്നുപോകണമെന്ന് സിറ്റി പോലീസ് നിർദേശിച്ചു.

TAGS: BENGALURU UPDATES | TRAFFIC DIVERSION
SUMMARY: Traffic diversions in Bengaluru for ongoing infrastructural works

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *