നേപ്പാളിൽ അവിശ്വാസ പ്രമേയത്തില്‍ തോറ്റ് പ്രചണ്ഡ; കെ. പി. ശർമ ഒലി വീണ്ടും പ്രധാനമന്ത്രിയായേക്കും

നേപ്പാളിൽ അവിശ്വാസ പ്രമേയത്തില്‍ തോറ്റ് പ്രചണ്ഡ; കെ. പി. ശർമ ഒലി വീണ്ടും പ്രധാനമന്ത്രിയായേക്കും

ന്യൂഡല്‍ഹി: നേപ്പാളിൽ അവിശ്വാസപ്രമേയത്തിൽ പരാജയപ്പെട്ട് പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹൽ പ്രചണ്ഡ പുറത്തായി. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍–യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റും പിന്തുണ പിന്‍വലിച്ചതോടെ പാര്‍ലമെന്റില്‍ പ്രചണ്ഡ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഇതോടെ പ്രചണ്ഡയുടെ പ്രധാനമന്ത്രി സ്ഥാനം നഷ്ടമായി. പാര്‍ലമെന്റില്‍ നേപ്പാളി കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ –യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റും (സിപിഎന്‍-യുഎംഎല്‍) കൈ കോര്‍ത്തതോടെയാണ് പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ പരാജയപ്പെട്ടത്.

സിപിഎന്‍ യുഎംഎല്‍ ചെയര്‍മാനും മുന്‍ പ്രധാനമന്ത്രിയുമായ കെ.പി. ശര്‍മ ഒലി നേപ്പാളി കോണ്‍ഗ്രസിന്റെ പിന്തുണയോടെ പ്രധാനമന്ത്രിയായേക്കും. 275 അംഗ പാര്‍ലമെന്റില്‍ 63 അംഗങ്ങള്‍ മാത്രമാണ് പ്രചണ്ഡയെ പിന്തുണച്ചത്. 194 അംഗങ്ങള്‍ പ്രചണ്ഡ അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ക്കുകയും ഒരംഗം വിട്ടു നില്‍ക്കുകയും ചെയ്തു.
<BR>
TAGS : NEPAL | PRACHANDA
SUMMARY : Prachanda loses no-confidence motion in Nepal; K. P. Sharma Oli may become Prime Minister again

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *