കേരളത്തില്‍ 11 പനി മരണം കൂടി; ഇന്ന് ചികിത്സ തേടിയത് 12,204 പേര്‍

കേരളത്തില്‍ 11 പനി മരണം കൂടി; ഇന്ന് ചികിത്സ തേടിയത് 12,204 പേര്‍

തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച 11 പേർ പനി ബാധിച്ച് മരിച്ചു. ഇവരിൽ നാല് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു,​ 173 പേർക്ക് ഡെങ്കിപ്പനിയും നാലു പേർക്ക് കോളറയും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 12,204 പേർ കൂടി പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്.

തിരുവനന്തപുരത്ത് നാലുപേർക്ക് കൂടി കോളറ സ്ഥിരീകരിച്ചതോടെ, സംസ്ഥാനത്തെ കോളറ ബാധിതരുടെ എണ്ണം 11 ആയി ഉയർന്നു. നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്കാണ് കോളറ സ്ഥിരീകരിച്ചിരിക്കുന്നത്.

അതിനിടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നത തല യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്ത് കുട്ടികളുടേയും മുതിര്‍ന്നവരുടേയും കെയര്‍ ഹോം നടത്തുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. പ്രദേശത്ത് കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എല്ലാ ജല സ്രോതസുകളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകളും വിവിധ ഭക്ഷണ സാമ്പിളുകളും പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേ സമയം, കോളറ രോഗബാധയുടെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.
<BR>
TAGS : FEVER
SUMMARY :

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *