ബെംഗളൂരു: ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തികടക്കാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരു സ്വദേശിയായ 78-കാരന് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശി ഗോപാൽ റാവുവാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ശ്രീലങ്കയിലെ തലൈമാന്നാറിൽ നിന്ന് തമിഴ്‌നാട്ടിലെ ധനുഷ്‌കോടി ദ്വീപിലേക്ക് നീന്തുന്നതിനിടെയാണ് സംഭവം.
ശ്രീലങ്കയിൽ നിന്ന് പാക് കടലിടുക്കിലൂടെ ഇന്ത്യയിലേക്ക് റിലേ നീന്തൽ പരിപാടി നടത്തിയ 31 അംഗ നീന്തൽ സംഘത്തിലെ അംഗമാണ് റാവു. സംഘം ഇന്നലെയാണ് ശ്രീലങ്കയിലേക്ക് പോയത്. ഇന്നലെ രാത്രി 12.10-നാണ് ശ്രീലങ്കയിലെ തലൈമാന്നാറിൽ നിന്ന് ധനുഷ്കോടിയിലേക്ക് നീന്താൻ തുടങ്ങിയത്. നീന്തുന്നതിനിടെ റാവുവിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കരയിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിലേ നീന്തലിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സംഘം സ്വീകരിച്ചിരുന്നതായി പിലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാമേശ്വരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. രാമേശ്വരം ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്.
The post ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്താൻ ശ്രമിച്ച ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം appeared first on News Bengaluru.

Posted inBENGALURU UPDATES LATEST NEWS NATIONAL
