കണ്ണൂരില്‍ റബര്‍ തോട്ടത്തില്‍ നിധി; കണ്ടെത്തിയത് മഴക്കുഴി എടുക്കവേ

കണ്ണൂരില്‍ റബര്‍ തോട്ടത്തില്‍ നിധി; കണ്ടെത്തിയത് മഴക്കുഴി എടുക്കവേ

കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ഭൂമിയില്‍ നിധി കണ്ടെത്തി. ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ. എല്‍പി സ്കൂളിനടുത്തുള്ള ഭൂമിയില്‍ മരക്കുഴി എടുക്കവേ തൊഴിലുറപ്പു തൊഴിലാളികള്‍ക്കാണ് നിധി ലഭിച്ചത്. 17 മുത്തുമണികള്‍, 13 സ്വർണപതക്കങ്ങള്‍, കാശി മാലയുടെ നാല് പതക്കങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളിനാണയങ്ങള്‍ എന്നിവയാണ് ഈ കുടത്തിനുള്ളിലുണ്ടായിരുന്നത്.

ലഭിച്ച വസ്തുക്കള്‍ അടങ്ങിയ കുടം തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി. ആഭരണങ്ങളുടെയും പതക്കങ്ങളുടെയും കാലപ്പഴക്കം നിർണയിക്കാൻ പുരാവസ്തു വകുപ്പ് പരിശോധന തുടങ്ങി. പഴയ കാലത്ത് ആഭരണങ്ങളും പണവും മോഷണം പോകാതിരിക്കാൻ ഇത്തരം ഭണ്ഡാരങ്ങളില്‍ സൂക്ഷിക്കാറുണ്ട്. അത്തരത്തിലുള്ള ഭണ്ഡാരങ്ങളിലൊന്നാകാം ഇതെന്നും നിഗമനമുണ്ട്.

TAGS : KANNUR | KERALA | LATEST NEWS
SUMMARY : Treasure in rubber plantation in Kannur; It was found while taking the rain well

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *