ആംബുലൻസ് തടഞ്ഞ സംഭവം; കേസെടുത്ത് മോട്ടോര്‍വാഹന വകുപ്പ്

ആംബുലൻസ് തടഞ്ഞ സംഭവം; കേസെടുത്ത് മോട്ടോര്‍വാഹന വകുപ്പ്

ആലപ്പുഴ: ആലപ്പുഴയില്‍ രോഗിയുമായി പോകുന്ന ആംബുലൻസ് തടഞ്ഞ സംഭവത്തില്‍ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. അപകടകരമായി വാഹനമോടിച്ചതിനാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച ആർടിഒയ്ക്ക് മുമ്പില്‍ ഹാജരാകാൻ നിർദേശം നല്‍കി. സംഭവത്തില്‍ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല.

പരാതി ലഭിച്ചിട്ടില്ലെന്നാണ് ഇതുവരെ നൂറനാട് പോലീസ് പറയുന്നത്. ആദ്യഘട്ടത്തില്‍ പരാതിയുമായി ആംബുലൻസ് ഡ്രൈവർ എത്തിയിരുന്നു. അതിന് ശേഷം ഇരുകൂട്ടരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവാക്കള്‍ ക്ഷമ ചോദിച്ചതിനെ തുടർന്ന് പരാതി പിൻവലിച്ചിരുന്നു.

എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങുമെന്ന് ആംബുലൻസ് അസോസിയേഷൻ അറിയിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുർന്ന് മോട്ടോർ വാഹനവകുപ്പാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കൂടുതല്‍ നിയമ നടപടികളിലേക്ക് പോകും എന്നാണ് മോട്ടോർവാഹനവകുപ്പ് അറിയിച്ചിരിക്കുന്നത്.

TAGS : ALAPPUZHA NEWS | AMBULANCE | MVD
SUMMARY : Ambulance blocking incident; Department of Motor Vehicles registered a case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *