തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയെ കാണാതായി

തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയെ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ ആളെ കാണാനില്ല. മാരായിമുട്ടം സ്വദേശി ജോയിയെ ആണ് കാണാതായത്. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഒഴുക്കില്‍ പെട്ടെന്നാണ് സംശയം. ഫയർഫോഴ്സ് എത്തി രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

സ്ഥലത്ത് മൂന്ന് ദിവസമായി ജോലി പുരോഗമിക്കുന്നുണ്ട്. റെയില്‍വേയാണ് ഇവരെ ജോലി ഏല്‍പ്പിച്ചത്. ഇന്ന് രാവിലെ മുതല്‍ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. ജോയി ഒഴുക്കില്‍പ്പെട്ടതാവാം എന്നതാണ് അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനം.

TAGS : KERALA | MISSING
SUMMARY : The worker went missing while cleaning the ditch

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *