ഗേറ്റ് 2025 ഫെബ്രുവരിയില്‍

ഗേറ്റ് 2025 ഫെബ്രുവരിയില്‍

ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ്) 2025 ഫെബ്രുവരി 1, 2, 15, 16 തീയതികളില്‍ നടത്തും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) റൂർക്കിയാണ് സംഘാടക സ്ഥാപനം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. ഓഗസ്റ്റ് അവസാനവാരം മുതല്‍ അപേക്ഷിക്കാം.

കേന്ദ്രസർക്കാരിന്റെയും സർക്കാർ ഏജൻസികളുടെയും സഹായത്താല്‍ പ്രവർത്തിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻജിനിയറിങ്/ടെക്നോളജി/സയൻസ്/ആർക്കിടെക്ചർ/ഹ്യുമാനിറ്റീസ് എന്നിവയിലെ മാസ്റ്റേഴ്സ്, ഡയറക്‌ട് ഡോക്ടറല്‍ പ്രോഗ്രാമുകള്‍; എൻജിനിയറിങ്, സയൻസ്, ഹ്യുമാനിറ്റീസ് എന്നിവയിലെ നിശ്ചിത വിഷയങ്ങളിലെ ഡോക്ടറല്‍ പ്രോഗ്രാമുകള്‍ തുടങ്ങിയവയില്‍ സാമ്പത്തിക സഹായത്തോടെയുള്ള പ്രവേശനം ഗേറ്റ് വഴിയാണ്.

TAGS : GATE | EXAM | EDUCATION
SUMMARY : GATE 2025 in February

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *