47 കോടിയുടെ ട്രക്ക് ടെർമിനൽ തട്ടിപ്പ്: ബി.ജെ.പി. മുൻ എം.എൽ.സി. വീരയ്യ അറസ്റ്റിൽ

47 കോടിയുടെ ട്രക്ക് ടെർമിനൽ തട്ടിപ്പ്: ബി.ജെ.പി. മുൻ എം.എൽ.സി. വീരയ്യ അറസ്റ്റിൽ

ബെംഗളൂരു : സർക്കാർ സ്ഥാപനമായ ഡി. ദേവരാജ് അരശ് ട്രക്ക് ടെർമിനൽ ലിമിറ്റഡിൽ (DDUTTL) 47.1 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുനടത്തിയ കേസിൽ ബി.ജെ.പി. യുടെ മുൻ എം.എൽ.സി. ഡി.എസ്.വീരയ്യയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (സിഐഡി) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കേസിൽ വീരയ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ബെംഗളൂരുവിലെ പ്രത്യേക കോടതി തള്ളിയിരുന്നു. തുടർന്നാണ് അറസ്റ്റ്. വെള്ളിയാഴ്ച വൈകുന്നേരം വീരയ്യയെ മൈസൂർ റോഡിലെ വീട്ടില്‍ നിന്ന് ബൗറിങ് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയ ശേഷം പാലസ് റോഡിലെ സിഐഡി ആസ്ഥാനത്തേക്ക് മാറ്റി. കേസ് അന്വേഷിക്കുന്ന സി.ഐ.ഡി. സംഘം നേരത്തെ സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എസ്. ശങ്കരപ്പയെ അറസ്റ്റു ചെയ്തിരുന്നു.

വീരയ്യ ചെയർമാനായിരിക്കെ 2021-2023 കാലയളവിൽ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് DDUTTL-ൻ്റെ നിലവിലെ മാനേജിംഗ് ഡയറക്ടർ 2023 സെപ്റ്റംബറിൽ വിൽസൺ ഗാർഡൻ പോലീസിൽ പരാതിപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് ഇപ്പോഴത്തെ മാനേജിങ് ഡയറക്ടർ നൽകിയ പരാതിയിൽ വിൽസൺ ഗാർഡൻ പോലീസ് കേസെടുത്തു. കേസ് പിന്നീട് സി.ഐ.ഡി.ക്ക് കൈമാറി. വീരയ്യ ചെയർമാനായിരിക്കുമ്പോൾ സ്ഥാപനം ഏറ്റെടുത്തുനടത്തിയ പ്രവൃത്തികളുമായി ബന്ധപ്പെട്ടാണ് കേസ്. ടെൻഡർ വിളിക്കാതെ പ്രവൃത്തി നടത്തിയതുൾപ്പെടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വ്യാജ രേഖ ചമച്ചതായും ആരോപണമുണ്ട്. 2006 മുതൽ 2018 വരെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു വീരയ്യ.

<BR>
TAGS : ARRESTED
SUMMARY : 47 crore truck terminal scam: BJP Former MLC Veeriah arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *