കനത്ത മഴ; ഉത്തര കന്നഡയിൽ ജാഗ്രത നിർദേശം

കനത്ത മഴ; ഉത്തര കന്നഡയിൽ ജാഗ്രത നിർദേശം

ബെംഗളൂരു: കനത്ത മഴ പെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ ഉത്തര കന്നഡയിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. അടുത്ത നാല് ദിവസങ്ങളിൽ അതിശക്തമായ മഴ ജില്ലയിൽ പെയ്യുമെന്ന് ഐഎംഡി പ്രവചിച്ചു. തിങ്കളാഴ്ച ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.

അടുത്ത നാല് ദിവസത്തേക്ക് ജില്ലയിലെ കടതീരങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് ആളുകളെ വിലക്കണമെന്ന് ഐഎംഡി നിർദേശിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കുട്ടികളും പൊതുജനങ്ങളും വൈദ്യുത തൂണുകൾക്ക് സമീപം പോകുന്നത് ഒഴിവാക്കുകയും മുറിഞ്ഞ വൈദ്യുത കമ്പികൾ ഉടൻ നീക്കം ചെയ്യണമെന്ന് നിർദേശമുണ്ട്. ഇതിന് പുറമെ മരങ്ങൾക്കടുത്തോ താഴെയോ നിൽക്കുന്നത് ഒഴിവാക്കുക, താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും ഐഎംഡി നിർദേശിച്ചിട്ടുണ്ട്.

TAGS: KARNATAKA, RAIN UPDATES
SUMMARY: Heavy rainfall alert issued for Uttara Kannada district

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *