റോബോട്ടിക്ക് കാമറയിൽ പതിഞ്ഞത് മനുഷ്യശരീരമല്ലെന്ന് സ്കൂബ ടീം

റോബോട്ടിക്ക് കാമറയിൽ പതിഞ്ഞത് മനുഷ്യശരീരമല്ലെന്ന് സ്കൂബ ടീം

തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി തിരച്ചിൽ പുരോഗമിക്കുന്നു. നിലവിൽ റോബോട്ടിക് യന്ത്രത്തിന്റെ കാമറയിൽ പതിഞ്ഞത് മനുഷ്യശരീരമല്ലെന്ന് സ്കൂബ ടീം വ്യക്തമാക്കി.

കാമറയിൽ കണ്ടത് മാലിന്യമെന്ന് സ്‌കൂബാ ടീം അറിയിച്ചു. നിലവിൽ ഒന്നും കണ്ടെത്തിയില്ല. മാലിന്യങ്ങൾ മാത്രമേ കണ്ടെത്താനായുള്ളൂ. തിരച്ചിൽ കൂടുതൽ വ്യാപിപ്പിക്കും. രണ്ടു തവണ പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല.

പത്തു മീറ്റര്‍ ഉള്ളിലായാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. ഇവിടേക്കാണ് സ്കൂബ ടീം പോയത്. തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ ഇന്നലെ കാണാതായ ശുചീകരണ തൊഴിലാളിക്കായി രണ്ടാം ദിവസമാണ് തിരച്ചിൽ പുരോഗമിക്കുന്നത്. തിരച്ചിൽ 28 മണിക്കൂർ പിന്നിട്ടു.

എൻഡിആർഎഫിന്‍റെ നേതൃത്വത്തിൽ ആണ് തിരച്ചിൽ. ഫയര്‍ഫോഴ്സിന്‍റെ 12 അംഗ സ്കൂബ ഡൈവിംഗ് സംഘവും തെരച്ചിലിനായിട്ടുണ്ട്. മാലിന്യം അടഞ്ഞുകൂടി കിടക്കുന്നതിനാൽ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നേരത്തെ നിര്‍ത്തിയിരുന്നു.

TAGS: KERALA | JOY | MANHOLE
SUMMARY: Robotic Camera coudnt Find Body of joy

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *