യൂ​റോ​ ​ക​പ്പ് ​ഫു​ട്ബാ​ളി​ൽ​ ​സ്പെ​യ്​ൻ​ ​ചാ​മ്പ്യ​ന്മാർ

യൂ​റോ​ ​ക​പ്പ് ​ഫു​ട്ബാ​ളി​ൽ​ ​സ്പെ​യ്​ൻ​ ​ചാ​മ്പ്യ​ന്മാർ

ബെർലിൻ ​​​:​​​ യൂറോ കപ്പിൽ നാലാം തവണയും മുത്തമിട്ട് ചെമ്പട. കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കിയാണ് സ്പെയിനിന്റെ കിരീടനേട്ടം. തുടർച്ചയായി രണ്ടാം തവണയും ഫൈനലിലെത്തിയ ഇംഗ്ലണ്ടിന് ഇത്തവണയും കപ്പ് നേടാനായില്ല. ​ ​നി​ക്കോ​ ​വി​ല്യം​സും​ ​മി​കേ​ൽ​ ​ഒ​യ​ർ​സ​ബാ​ലു​മാ​ണ് ​സ്പെ​യി​നി​ന്റെ​ ​സ്കോ​റ​ർ​മാ​ർ.​ ​കോ​ൾ​ ​പാ​ൽ​മ​ർ​ ​ഇം​ഗ്ല​ണ്ടി​നാ​യി​ ​ഒ​രു​ ​ഗോ​ൾ​ ​മ​ട​ക്കി.​ ​

ഒട്ടും ആവേശമില്ലാതെ നീണ്ട ഒന്നാം പകുതിക്ക് ശേഷം, രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും വീണത്. സ്പെയിനായി 47-ാം മിനുട്ടിൽ നിക്കോ വില്യംസും 86-ാം മിനുട്ടിൽ പകരക്കാരൻ മൈക്കൽ ഒയാർസബലും ഗോൾ നേടി. പകരക്കാരനായി ഇറങ്ങിയ കോൾ മറാണ് 73ാം മിനിറ്റിൽ ഇംഗ്ലണ്ടിനായി ആശ്വാസ ഗോൾ നേടിയത്.

കളിച്ച എല്ലാ മത്സരങ്ങളും സ്പെയിൻ ജയിച്ചിരുന്നു. 1964, 2008, 2012 വർഷങ്ങളിലാണ് സ്പെയിൻ ഇതിന് മുമ്പ് കപ്പ് നേടിയത്. ഇ​ത്ത​വ​ണ​ത്തെ​ ​യൂ​റോ​യി​ൽ​ ​ശൈ​ലി​മാ​റ്റ​വു​മാ​യി​ ​ഒ​രു​ ​പ​റ്റം​ ​യു​വ​നി​ര​യു​മാ​യെ​ത്തി​യ​ ​സ്പെ​യി​ൻ​ ​അ​ർ​ഹി​ച്ച​ ​കി​രീ​ടം​ ​ത​ന്ന​യാ​ണി​ത്.​ ​
<br>
TAGS : EURO CUP 2024,
SUMMARY :  Spain Champions in Euro Cup Football

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *