സാഹിത്യസംവാദവും പുസ്തക പ്രകാശനവും

സാഹിത്യസംവാദവും പുസ്തക പ്രകാശനവും

ബെംഗളൂരു : ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് സംഘടിപ്പിച്ച സാഹിത്യസംവാദവും പുസ്തക പ്രകാശനവും ഡോ. രാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. കവി കല്പറ്റ നാരായണൻ മുഖ്യപ്രഭാഷണംനടത്തി. വായന ഭാഷയുടെ ആത്മാവാണ്. വായനയിലൂടെയാണ് ദൈവികതയും ശാസ്ത്രവും സമൂഹത്തിന് ബോധ്യമായതെന്ന് അദ്ദേഹം പറഞ്ഞു.

ഡോ. മാത്യു മണിമല, മിൽക്കാ ജോസ്, ഡോ. ഫിലിപ്പ് മാത്യു, ഫ്രാൻസിസ് ആന്റണി, ട്രീസ ഫിലിപ്പ്, ബിനു കോക്കണ്ടത്തിൽ, സി.ഡി. ഗബ്രിയേൽ, ജോമോൻ ജോബ്, ഷൈനി അജിത്, പി.സി. വർഗീസ്, നിഷാജോ എന്നിവർ സംസാരിച്ചു. അനിയൻ പെരുംതുരുത്തിയുടെ ‘തുഴപോയ തോണിക്കാരൻ’ എന്ന നോവൽ ഡോ. മാത്യു മണിമലയ്ക്ക് നൽകി കല്പറ്റ നാരായണൻ പ്രകാശനം നിർവഹിച്ചു. നോവലിനെക്കുറിച്ച് എഴുത്തുകാരി കെ.ടി. ബ്രിജി വിശകലനം ചെയ്തു.
<BR>
TAGS : BANGALORE CHRISTIAN WRITERS TRUST,
SUMMARY : Literary discussion and book release

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *