ജോയിയുടെ മൃതദേഹം കണ്ടെത്തി; കിട്ടിയത് തകരപറമ്പിന് പുറകിലെ കനാലിൽ നിന്നും

ജോയിയുടെ മൃതദേഹം കണ്ടെത്തി; കിട്ടിയത് തകരപറമ്പിന് പുറകിലെ കനാലിൽ നിന്നും

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയുടെ മൃതദേഹം 46 മണിക്കൂറിന് ശേഷം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്പിലെ കന്നാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയിൽ നിന്ന് വെള്ളം ഒഴുകി എത്തുന്നത് ഇവിടെയാണ്.

ജോയിയെ കാണാതായി മൂന്നാം ദിവസമായ ഇന്ന് രാവിലെ ആറരയോടെ തിരച്ചിൽ‌ പുനഃരാരംഭിച്ചിരുന്നു. സ്കൂബാ സംഘവും നാവികസേനാ സംഘവും തിരച്ചിലിനെത്തിയിരുന്നു. ഇതിനിടെ തകരപ്പറമ്പിലെ കനാലിൽ ഒരു മൃതദേഹം കണ്ടെത്തിയതായി സബ് കലക്ടർക്ക് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് അധികൃതരും ജോയിക്കൊപ്പമുണ്ടായിരുന്നവരും ഇവിടെ എത്തി. മൃതദേഹം ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും സ്ഥിരീകരിച്ചു. പോലീസും ജോയിയുടെ മൃതദേഹമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്..
<BR>
TAGS : MAN MISSING,
SUMMARY : Joy’s body found

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *