പാലക്കയത്ത് വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലക്കയത്ത് വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്‌: പാലക്കയം വട്ടപ്പാറയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാർക്കാട് സ്വദേശി വിജയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ആരംഭിച്ച തിരച്ചിലില്‍ വെള്ളച്ചാട്ടത്തിലെ കുഴിയിലകപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച ഉച്ചയോടു കൂടി രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് വിജയ് പാലക്കയത്തുള്ള വട്ടപ്പാറ വെള്ളച്ചാട്ടത്തില്‍ എത്തിയത്.

ഇതിനിടെ മുകളിലേക്ക് കയറിപ്പോയ വിജയിയെ കാണാതാവുകയായിരുന്നു. ഫയ൪ഫോഴ്സിനെയും നാട്ടുകാരേയും വിവരമറിയിച്ചു. തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥ കാരണം ഇന്നലെ രാത്രി തിരച്ചില്‍ നിർത്തി വെച്ചിരുന്നു. ഇന്ന് രാവിലെ ഫയ൪ഫോഴ്സും സിവില്‍ ഡിഫൻസ് ഫോഴ്സും നാട്ടുകാരു ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

TAGS : PALAKKAD | WATER FALLS
SUMMARY : Body of missing youth found in Palakkayath waterfall

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *