ഡിപ്പോയില്‍ ഓട്ടോ നിര്‍ത്തിയിട്ടത് ചോദ്യം ചെയ്തു; കെഎസ്‌ആര്‍ടിസി ഡ്രെെവറെ കുത്തിക്കൊല്ലാൻ ശ്രമം

ഡിപ്പോയില്‍ ഓട്ടോ നിര്‍ത്തിയിട്ടത് ചോദ്യം ചെയ്തു; കെഎസ്‌ആര്‍ടിസി ഡ്രെെവറെ കുത്തിക്കൊല്ലാൻ ശ്രമം

കെഎസ്‌ആർടിസി ഡ്രെെവറെ കുത്തിക്കൊല്ലാൻ ശ്രമം. മലപ്പുറത്ത് പെരിന്തല്‍മണ്ണ കെഎസ്‌ആർടിസി ഡിപ്പോയിലായിരുന്നു സംഭവം. എറണാകുളത്തേക്ക് പോകേണ്ട ബസിലെ ഡ്രെെവറായ സുനിലിന് നേരെയാണ് ആക്രമണം ഉണ്ടായത്.

സുനില്‍ രാവിലെ ബസ് എടുക്കുന്നതിനായി എത്തിയപ്പോള്‍ അതിന് പുറകിലായി ഓട്ടോറിക്ഷ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. അബ്ദുല്‍ റഷീദിന്റെതാണ് ഓട്ടോ. ഈ ഓട്ടോറിക്ഷ അവിടെ നിന്ന് എടുത്ത് മാറ്റണമെന്ന് ഡ്രെെവർ ആവശ്യപ്പെട്ടു. ഇതാണ് അബ്ദുല്‍ റഷീദിനെ പ്രകോപിപ്പിച്ചത്.

പിന്നാലെ ഓട്ടോയില്‍ സൂക്ഷിച്ചിരുന്ന കത്തി എടുത്ത് സുനിലിനെ കുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതിയുടെ കെെയില്‍ കടന്നുപിടിച്ചതിനാല്‍ സുനിലിന് കുത്തേറ്റില്ല. തുടർന്ന് മറ്റ് കെഎസ്‌ആ‌ർടിസി ജീവനക്കാർ സ്ഥലത്തെത്തി പ്രതിയെ പോലീസില്‍ ഏല്‍പ്പിച്ചു. അബ്ദുല്‍ റഷീദിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

TAGS : MALAPPURAM | KSRTC | ATTACK
SUMMARY : The auto was parked at the depot and questioned; Attempt to stab KSRTC driver

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *