രണ്ട് കോടിയുടെ വാച്ച്‌; വിവാഹത്തിന് അതിഥികളായി എത്തിയവർക്ക് അംബാനിയുടെ വക സമ്മാനം

രണ്ട് കോടിയുടെ വാച്ച്‌; വിവാഹത്തിന് അതിഥികളായി എത്തിയവർക്ക് അംബാനിയുടെ വക സമ്മാനം

കോടികള്‍ മുടക്കിയ വിവാഹത്തിന് അതിഥികളായി എത്തിയ സുഹൃത്തുക്കള്‍ക്കും വിലപിടിച്ച സമ്മാനം നല്‍കി വരൻ അനന്ത് അംബാനി. ഒരു കിടിലൻ വാച്ച്‌. സ്വിറ്റ്‌സര്‍ലന്‍ഡിലെ ആഡംബര വാച്ച്‌ നിര്‍മാതാക്കളായ ഓഡിമർ പീഗ്വെയുടെ രണ്ട് കോടി രൂപ വില വരുന്ന വാച്ചാണ് ആനന്ദിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നല്‍കിയത്.

ഷാറുഖ് ഖാന്‍, രണ്‍വീര്‍ സിങ്ങ്, മീസാന്‍ ജഫ്രി, ശിഖര്‍ പഹാരിയ, വീര്‍ പഹാരിയ എന്നിവരുള്‍പ്പെടെ പത്ത് പേര്‍ക്കാണ് ലിമിറ്റഡ് എഡിഷനായ വാച്ച്‌ സമ്മാനിച്ചത്. വാച്ച്‌ സമ്മാനമായി ലഭിച്ചവരെല്ലാം ചേർന്നെടത്ത ഒറു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പിങ്ക് ഗോള്‍ഡ് നിറമുള്ള വാച്ചിന് ഇരുണ്ട നീല നിറത്തിലുള്ള സബ് ഡയല്‍സാണുള്ളത്. വര്‍ഷങ്ങളോളും ഉപയോഗിക്കാവുന്ന ഒരു കലണ്ടറും ഇതിനുള്ളിലുണ്ട്.

40 മണിക്കൂറോളം പവര്‍ റിസേര്‍വുള്ള വാച്ചിനൊപ്പം 18കെ പിങ്ക് ഗോള്‍ഡ് ബ്രെയ്‌സ്‌ലെറ്റും ഫോള്‍ഡിങ് ബക്ക്‌ളും നീല നിറത്തിലുള്ള ഒരു എക്‌സ്ട്രാ സ്ട്രാപ്പുമുണ്ട്. രണ്ട് കോടി വിലവരുന്ന 25 വാച്ചുകളാണ് സുഹൃത്തുക്കള്‍ക്കായി ആനന്ദ് നല്‍കിയതെന്നാണ് റിപ്പോർട്ടുകള്‍. ബോളിവുഡിലെ മുന്‍നിര താരങ്ങളായ ഷാറുഖ് ഖാനും അമിതാഭ് ബച്ചനും സല്‍മാന്‍ ഖാനുമെല്ലാം കുടുംബസമേതമാണ് വിവാഹത്തിനെത്തിയത്.

തമിഴില്‍ നിന്നും സൂര്യ, നയൻതാര, അറ്റ്‍ലി എന്നിവരും മലയാളത്തില്‍ നിന്നും പൃഥ്വിരാജും സുപ്രിയയും അതിഥികളായി എത്തി. മൂന്ന് ദിവസത്തെ ചടങ്ങുകളോടെയാണ് വിവാഹാഘോഷം ഒരുക്കിയത്. വെള്ളിയാഴ്ച്ച വിവാഹിതരായ ആനന്ദിന്റേയും രാധികയുടേയും ശുഭ് ആശിര്‍വാദ് ചടങ്ങ് നടന്നത് ശനിയാഴ്ച്ചയായിരുന്നു. ഞായറാഴ്ച്ച റിസപ്ഷനായ മംഗള്‍ ഉത്സവും നടന്നു.

TAGS : AMBANI | MARRIAGE | GIFT | WATCH
SUMMARY : A watch worth two crores; Ambani’s gift to the wedding guests

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *