സാങ്കേതിക തകരാര്‍; കൊച്ചിയില്‍ നിന്നും ദുബായിലേക്ക് ഉള്ള വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ

സാങ്കേതിക തകരാര്‍; കൊച്ചിയില്‍ നിന്നും ദുബായിലേക്ക് ഉള്ള വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ

സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയില്‍ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം റദ്ദാക്കി. ഇന്ന് രാവിലെ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കിയത്. അതേ സമയം രാവിലെ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദാക്കിയ വിവരം ഉച്ചയ്‌ക്ക് 12.30 നാണ് യാത്രക്കാരെ അധികൃതർ അറിയിച്ചത്.

ഇത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. പ്രതിഷേധത്തെ തുടർന്ന് യാത്രക്കാരെ ഷാർജ, അബുദാബി വഴിയുള്ള വിമാനങ്ങളില്‍ കയറ്റി വിടാമെന്ന് അധികൃതർ ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. താല്പര്യമില്ലാത്തവർക്ക് പണം മടക്കി നല്‍കാമെന്ന് അറിയിച്ച എയർ ഇന്ത്യ അധികൃതർ ദുബായിലേക്ക് പോകേണ്ടവർക്ക് ഡല്‍ഹി വഴിയുള്ള വിമാനം ഏർപ്പാടാക്കാം എന്നും അതു വരെ താമസ സൗകര്യം ഏർപ്പെടുത്താം എന്നും അറിയിക്കുകയും ചെയ്തു.

ഇതു കൂടാതെ അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സമയത്തിലും അധികൃതർ മാറ്റം വരുത്തിയിട്ടുണ്ട്. ഉച്ചയ്‌ക്ക് 1.40 ന് അബുദാബിയില്‍ നിന്ന് പോകേണ്ട എയർ ഇന്ത്യ വിമാനം രാത്രി 8.50 മാത്രമേ പുറപ്പെടുകയുള്ളൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

TAGS : AIR INDIA | KOCHI
SUMMARY : Technical failure; Air India has canceled the flight from Kochi to Dubai

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *