ഇംറാന്‍ ഖാന്റെ പി.ടി.ഐ നിരോധിക്കാന്‍ പാകിസ്ഥാന്‍

ഇംറാന്‍ ഖാന്റെ പി.ടി.ഐ നിരോധിക്കാന്‍ പാകിസ്ഥാന്‍

മുൻ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രീക്-ഇ-ഇന്‍സാഫിനെ നിരോധിക്കാന്‍ തീരുമാനിച്ച്‌ പാകിസ്ഥാന്‍ സര്‍ക്കാര്‍. അനധികൃത വിവാഹ കേസില്‍ ഇമ്രാന്‍ ഖാനെ കോടതി കുറ്റവിമുക്തനാക്കിയതിന് തൊട്ടു പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം.

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ നീക്കം. ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫിനെ (പിടിഐ) നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഇന്‍ഫര്‍മേഷന്‍ മന്ത്രി അതാവുള്ള തരാറാണ് അറിയിച്ചത്. ഒന്നിലധികം കേസുകളില്‍ പ്രതിയായ 71 കാരനായ ഇമ്രാന്‍ ഖാന്‍ നിലവില്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ തടവിലാണ്.

പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭ്യമാണെന്നും പാര്‍ട്ടിക്കെതിരെ സര്‍ക്കാര്‍ ഉടന്‍ നടപടികള്‍ ആരംഭിക്കുമെന്നും തരാര്‍ പറഞ്ഞു.

TAGS : IMRAN KHAN | BAN | PAKISTAN | PTI
SUMMARY : Pakistan to ban Imran Khan’s PTI

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *