നിയമസഭയിൽ ജെഡിഎസ് നേതാവായി എംഎൽഎ സി.ബി. സുരേഷ് തിരഞ്ഞെടുക്കപ്പെട്ടു

നിയമസഭയിൽ ജെഡിഎസ് നേതാവായി എംഎൽഎ സി.ബി. സുരേഷ് തിരഞ്ഞെടുക്കപ്പെട്ടു

ബെംഗളൂരു: കർണാടക നിയമസഭയിലും കൗൺസിലിലും നേതാക്കളെ തിരഞ്ഞെടുപ്പ് ജെഡിഎസ്. പാർട്ടിയുടെ മുതിർന്ന നേതാവ് സി.ബി. സുരേഷ് ആണ് ജെഡിഎസിന്റെ പുതിയ നിയമസഭ നേതാവ്. കുമാരസ്വാമിയുടെ രാജിയെ തുടർന്നാണ് സീറ്റ്‌ ഒഴിഞ്ഞിരുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ മാണ്ഡ്യ മണ്ഡലത്തിൽ നിന്ന് കേന്ദ്ര മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് കുമാരസ്വാമി നിയമസഭാ സീറ്റ് ഉപേക്ഷിച്ചത്. നിലവിൽ കേന്ദ്ര ഘനവ്യവസായ – സ്റ്റീൽ വകുപ്പ് മന്ത്രിയാണ് കുമാരസ്വാമി.

നാല് തവണ എംഎൽഎയായ സി.ബി. സുരേഷ് നിലവിൽ ചിക്കനായകനഹള്ളി മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. രണ്ടുതവണ എംഎൽസിയായ എസ്.എൽ. ഭോജഗൗഡ ലെജിസ്ലേറ്റീവ് കൗൺസിലിലെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. അഭിഭാഷകനായ അദ്ദേഹം ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ വൈസ് ചെയർമാൻ കൂടിയാണ്. ബിരൂരിൽ നിന്ന് മൂന്ന് തവണ മുൻ എംഎൽഎ ആയിരുന്ന എസ്.ആർ. ലക്ഷ്മയ്യയുടെ മകനും മുൻ ലെജിസ്ലേറ്റീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ എസ്.എൽ. ധർമ്മ ഗൗഡയുടെ സഹോദരനുമാണ്.

 

TAGS: KARNATAKA | LEGISLATION | CB SURESH
SUMMARY: Senior MLA Suresh Babu replaces Kumaraswamy as JD(S) leader in Karnataka Assembly

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *